അഭയാർത്ഥി
എനിക്ക് തുമ്മൽ വരുന്നമ്മേ!
നിന്നെ പറ്റി ആരോ എന്തോ ചൊന്നതിനാലാവാം കുഞ്ഞേ.
പിന്നെയും എന്നുടെ കണ്ണ് പിടക്കുന്നമ്മേ.
അതെയോ, എങ്കിൽ നീ വളരെ ഭാഗ്യം ചെയ്തവനാണ്.
കുഞ്ഞേ നിനക്കറിയില്ല
നിന്നെപറ്റി ഗോരഗോരം വാചാലമാകുവാനിവിടെ ധാരാളം നാവുകളുണ്ട്.
സഹതപിക്കുവാനിവിടെ സ്നേഹമൂറും ഹൃദയങ്ങളുണ്ട്.
പൊരുതുവാനിവിടെ ചോര തുടിക്കും കൈകളുണ്ട്.
നിനക്കു വേണ്ടി മാറ്റി വെച്ച ഫണ്ടിന്റെ വലിപ്പം നിന്നെ ഞെട്ടിക്കും.
നിനക്കറിയുമോ ചാനലുകളുടെ അന്തിചർച്ചയിൽ നീയാണു താരം.
അമ്മേ നിങ്ങൾ കള്ളം പറയുകയാണ്,
പിന്നെന്ത് കൊണ്ടാണ് എനിക്കൊരു നേരത്തെ ഭക്ഷണം നിങ്ങൾ തരാത്തത്, ആകാശം നോക്കിയല്ലാതെ ഞാൻ ഉറങ്ങാറില്ല, അത് പോട്ടെ, ഉടുക്കാൻ ഒരു തുണിക്കണ്ടമെങ്കിലും?
കുഞ്ഞേ ഞാൻ ആരോട് പറയാൻ ആരെന്ത് കേൾക്കാൻ.
നാം സ്വയം നിഷ്കാസിതരാണ്, നമ്മുടെ വിലാസം അഭയാർത്ഥി എന്നാണ്!
- ഷറഫു ആലുവ -

No comments:
Post a Comment