പോയ ഒരു വർഷം (2018)
ശരീരത്തിനും മനസ്സിനും ക്ഷീണം നൽകി ഒരു വർഷമങ്ങു പോയി.
നേട്ടവും കോട്ടവും നിറഞ്ഞ 365 ദിവസം.
ചിന്താമണ്ഡലങ്ങൾക്ക് ചൂടുപിടിച്ച നിമിഷങ്ങളും, വികാര വിക്ഷോപങ്ങൾക്ക് കടിഞ്ഞാണിട്ട സന്ദർഭങ്ങളും, നിഷ്ക്രിയത കൂടപ്പിറപ്പായതും, നിരാശയുടെ പടുകുഴിയിൽ എറിയപ്പെട്ടതും, പ്രതീക്ഷയാകും കച്ചിത്തുരുമ്പ് കയ്യിൽ പിടിച്ച് സന്തോഷത്തിന്റെ വിജയത്തിന്റെ ഹിമാലയം ചവിട്ടി കയറിയതും, അറിവില്ലായ്മയെന്ന അന്തകാരത്തിന് അൽപാൽപമായി വെളിച്ചം പകർന്നതും, തരളിത ഹൃദയനായതും, ഗർവ്വിന്റെ ഉഛാസ്ഥിയിൽ പ്രകോപിത യൗവ്വനമായതും, പൊറുക്കാനും മറക്കാനും സഹിക്കാനുമുള്ള മനസ്സിന്റെ ആവശ്യത്തിന് ആശ്വാസം നൽകിയതും...
എല്ലാം...
എല്ലാത്തിന്റെയും സാക്ഷി നീ മാത്രമായിരുന്നു...
കാലമേ നീ പോയ് മറഞ്ഞ ഈ സായംസന്ധ്യയിൽ മറക്കാനാവാത്ത കുറേ ഓർമ്മകളും മാറാത്ത കുറേ ചിന്താശീലങ്ങളുമായി ഞാനിവിടെ ബാക്കിയാണ്, മറ്റൊരു നിന്നെയും പ്രതീക്ഷിച്ചു കൊണ്ട്.
-ഷറഫു ആലുവ-

No comments:
Post a Comment