Monday, February 18, 2019

മനസ്സിൽ കോറിയിട്ടത്  കടലാസിൽ കുത്തി കുറിച്ചു, അത്ര തന്നെ......


കുറെ സ്മരണകൾ അനുവാദമില്ലാതെ വന്ന് കേറിയിറങ്ങിയങ്ങു പോയി പെണ്ണേ.
നീയെന്തിനാണെടാവേ അതിൽ നിറഞ്ഞു നിന്നത്.



നിനക്കറിയില്ല,
നീയുണ്ടായിരുന്നപ്പോഴാണെന്റെ ചിന്തകൾ തൂലികയിലൂടെ പിറന്നു വീണത്. 
ഇന്നും,
തൂലികയുണ്ട് പക്ഷേ, പിറക്കാൻ നീയെന്ന അമ്മയില്ലാതെ പോയി.
ചിലപ്പോൾ അവരാകാം ക്ഷണിക്കാതെ വന്ന അതിഥികൾ.



പുറത്തു നല്ല മഴ പെയ്യുന്നുണ്ട്, നല്ല തണുപ്പും.
എങ്കിലും ഹൃദയത്തിനെന്തോ വല്ലാത്ത ചൂട്.
ഒരുപക്ഷെ അതിനറിയാമായിരിക്കും തന്റെ ചൂടേറ്റ് സുഖസുഷുപ്തി വരിക്കേണ്ട ഏതോ ഒരു പുഷ്പം ദൂരെയെവിടെയോ വാടി തളർന്നു കിടപ്പുണ്ടാവുമെന്നു.

ആത്മഗതം



പൊട്ടി പൊളിഞ്ഞ ഈ പായ്കപ്പൽ കര കാണുന്നുമില്ല, ആഴിയുടെ അഗാധതയിലേക്ക് ആണ്ടു പോകുന്നുമില്ല.

ഒരു ചോദ്യം (ചോദിക്കാൻ അർഹതയില്ലെങ്കിലും)



എന്ത്യേ നീയെന്റെ ഓർമ്മകൾ കൂടി കൊണ്ട് പോകാതിരുന്നത്?

ആരുടെയോ രണ്ടു വരി പണ്ട് മനസ്സിൽ കയറി കൂടിയത്



"ഓർമ്മകൾ തീരാ മഴയായ് പൊഴിയുമ്പോൾ ഓർക്കുമോ നീയീ ചെറുമഴത്തുള്ളിയെ?"


                                                                          -ഷറഫു ആലുവ-

No comments:

Post a Comment

ബാല്യം   തിരികെ തരുവാൻ കാലത്തിനും കഴിയാത്ത എൻ്റെ ബാല്യം... ഓർമ്മകളിൽ സന്തോഷത്തിൻ്റെ വസന്തകാലം... തലക്കു മുകളിൽ വളർന്ന...