Monday, October 3, 2016




ഒന്നുമില്ലാത്തവൻറെ പ്രതീക്ഷ 



തരാനെനിക്കൊന്നുമില്ല..
നിൻ അർഹതയില്ലാ  സ്നേഹത്തിൻ അടിമ ഞാൻ
ഇന്നല്ലെങ്കിൽ മറ്റൊരിക്കൽ അണയുമോ എന്നരികിൽ
നിൻ ചുടുനിശ്വാസത്തിൻ ചെറു ചൂടേറ്റ്
ചുടു ചുംബനത്തിൻ നിർവൃതിയിൽ നിന്നരികിൽ
മയങ്ങുവാനെന്നെനിക്കൊരു ദിനം വന്നെത്തും
കാത്തിരിക്കും ഞാൻ ജന്മാന്തരങ്ങളോളം!







Monday, January 11, 2016





ഒരു നഷ്ട്ട  പ്രണയത്തിൻറെ  ഒർമയ്ക്ക്


കാത്തിരിപ്പിനൊടുവിൽ  കണ്ടു ഞാനെൻ കാമിനിയെ 
കിളികളുടെ കള കൂജനമോ 
കാട്ടു ചോലയുടെ  കളകളാരവമോ 
യവൾ തൻ കളമൊഴി 
കൺ കോണിലെ കള്ളനൊട്ടമെൻ 
കൽബിനെ  കീറി മുറിച്ചെങ്കിലും 
കാച്ചെണ്ണയിട്ട നിൻ കാർകൂന്തലിൻ 
പരിമളം കാതരയാമെൻ 
ഹൃദയത്തിൽ പ്രണയത്തിൻ 
പുതു നാമ്പുകൾ  കോറിയിട്ടു..



                                                   -ഷറഫു  ആലുവ-                                                   

ബാല്യം   തിരികെ തരുവാൻ കാലത്തിനും കഴിയാത്ത എൻ്റെ ബാല്യം... ഓർമ്മകളിൽ സന്തോഷത്തിൻ്റെ വസന്തകാലം... തലക്കു മുകളിൽ വളർന്ന...