Sunday, April 23, 2017

സുന്ദരമായ ഒരോർമ്മ 



അറിയാം, ഞാൻ വൈകി പറയാനും പ്രിയേ 
ചാരുതയാർന്നൊരു ശോണ പുഷ്‌പമേ...


കൺമഷി ചാർത്തിയ കരിമിഴികൾ 
നേർത്തൊരു തന്ത്രി പോൽ അധരങ്ങളും 
അരുണാഭമാർന്നൊരു കവിൾത്തടവും 
എന്നുള്ളിൽ മോഹത്തെ തൊട്ടുണർത്തി.

അന്നു നീ നോക്കിയ  തീക്ഷ്ണമാം  നോട്ടമെൻ 
ഹൃദയത്തിലിന്നും ചുടുരക്തം കിനിക്കുന്നു.

കഴിയില്ല മറക്കാനും ഓർക്കാതിരിക്കാനും 
ശിലയല്ല ഞാൻ വെറുമൊരു മർത്യനല്ലേ.

പാതി മയക്കത്തിലെപ്പോഴോ കണ്ടൊരു 
മിഥ്യയാം സ്വപ്നം സത്യമായിരുന്നെങ്കിൽ 
തപ്തമാം മരുഭൂവിൽ പൊഴിയുന്ന മഴ പോലെ 
തെങ്ങുന്നെൻ  ഹൃദയത്തെ കുളിരണിയിച്ചേനെ 


പ്രണയമേ നീയെന്നെ തഴുകിയില്ലായിരുന്നെങ്കിൽ 
അറിയില്ല, കാണില്ല ഞാനെന്റെ പ്രാണനെ.


                                                                                                   - ഷറഫു  ആലുവ -

ബാല്യം   തിരികെ തരുവാൻ കാലത്തിനും കഴിയാത്ത എൻ്റെ ബാല്യം... ഓർമ്മകളിൽ സന്തോഷത്തിൻ്റെ വസന്തകാലം... തലക്കു മുകളിൽ വളർന്ന...