ഒരു നഷ്ട്ട പ്രണയത്തിൻറെ ഒർമയ്ക്ക്
കാത്തിരിപ്പിനൊടുവിൽ കണ്ടു ഞാനെൻ കാമിനിയെ
കിളികളുടെ കള കൂജനമോ
കാട്ടു ചോലയുടെ കളകളാരവമോ
യവൾ തൻ കളമൊഴി
കൺ കോണിലെ കള്ളനൊട്ടമെൻ
കൽബിനെ കീറി മുറിച്ചെങ്കിലും
കാച്ചെണ്ണയിട്ട നിൻ കാർകൂന്തലിൻ
പരിമളം കാതരയാമെൻ
ഹൃദയത്തിൽ പ്രണയത്തിൻ
പുതു നാമ്പുകൾ കോറിയിട്ടു..
